ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിയില്‍ തിരിച്ചെത്തി

ചണ്ഡീഗഢ്- ആറു ദിവസം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി. ഹര്‍ഗോവിന്ദ്പൂര്‍ എംഎല്‍എയായ ബല്‍വിന്ദര്‍ സിങ് ലഡ്ഡിയാണ് ഒരു അതിവേഗ റൗണ്ട് ട്രിപ്പിലൂടെ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിയത്. കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ച ബിജെപിയില്‍ ചേര്‍ന്ന ബല്‍വിന്ദര്‍ ഞായറാഴ്ച രാത്രി നടന്ന ചടങ്ങില്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധവ, സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള ഹരിഷ് ചൗധരി എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. ബിജെപിയില്‍ ചേര്‍ന്നതിനുള്ള അഭിനന്ദന പ്രവാഹം ഇപ്പോഴും ബല്‍വീന്ദറിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അവസാനിച്ചിട്ടില്ല.

Latest News