Sorry, you need to enable JavaScript to visit this website.

കേരള പോലീസിന് സമനില തെറ്റി- വി.ഡി സതീശന്‍ 

കണ്ണൂര്‍- കേരളത്തിലെ പോലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ മാവേലി എക്‌സ്പപ്രസില്‍ നടന്ന സംഭവം. രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പോലീസിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് നഷ്ടമായിരിക്കുകയാ സതീശന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി എഎസ്‌ഐ പ്രമോദ്. യാത്രക്കാരനെ ചവിട്ടിയിട്ടില്ലെന്നാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ പ്രമോദ് പറയുന്നത്. ടിക്കറ്റില്ലാത്തത് കൊണ്ട് യാത്രക്കാരനെ വടകര റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിവിടുക മാത്രമാണ് ചെയ്തത്. ഇയാള്‍ ആരെന്ന് അറിയില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും എഎസ്‌ഐ പറയുന്നു. ടിക്കറ്റില്ലാതെ മദ്യപിച്ചാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നാണ് എഎസ്‌ഐ പറയുന്നത്. സ്ത്രീകളുള്ള സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന ഇയാളെ എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് വടകര സ്‌റ്റേഷനെത്തിയപ്പോള്‍ അവിടെ ഇറക്കിയെന്നുമാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ടിക്കറ്റില്ലാതെ മാവേലി എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ കയറിയ ആള്‍ക്കാണ് എഎസ്‌ഐ പ്രമോദില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സ്ലീപ്പര്‍ കോച്ചില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പോലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെ പോലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു.
യാത്രക്കാരന്‍ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പോലീസ് എത്തിയതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യാത്രക്കാരന്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ക്രൂരമായ മര്‍ദ്ദനം കണ്ടതോടെ ഇടപെട്ടു. എന്നാല്‍ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പോലീസുകാരന്‍ വിശദീകരിച്ചതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥന്റെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് പുറത്തുവരുന്നത്. 
 

Latest News