Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ആറാം ദിവസവും കോവിഡ് കുതിപ്പ്, മരണം കുറഞ്ഞു, ഒമിക്രോണ്‍ 1700

ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. 33,750 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ദിവസം മുമ്പ് 27,553 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. രാജ്യത്ത് ആക്ടീവ് കേസുകള്‍ 1,45, 582 ആണെന്നും ആരോഗ്യമന്ത്രാലയം അറയിച്ചു.
അതിവേഗ വ്യാപ്തിയുള്ള ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 1700 ആയി ഉയര്‍ന്നു. 510 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. ദല്‍ഹി 351 കേസുകളമായും കേരളം 156 കേസുകളുമായും തൊട്ടടുത്ത് നില്‍ക്കുന്നു. ഗുജറത്തില്‍ 136, തമിഴ്‌നാട്ടില്‍ 121 എന്നിങ്ങനെയും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
24 മണിക്കൂറിനിടെ 123 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 284 പേരാണ് മരിച്ചിരുന്നത്. രാജ്യത്ത് മൊത്തം കോവിഡ് മരണം 4,81,893 ആയി വര്‍ധിച്ചു.
24 മണിക്കൂറിനിടെ, 10,846 പേരാണ് കോവിഡ് മുക്തരയത്. ഇതോടെ മൊത്തം കോവിഡ് ഭേദമായവരുടെ എണ്ണം 3,42,95,407 ആയി. മൊത്തം കേസുകളുടെ 0.42 ശതമാനം മാത്രമാണ് ആക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക് 98.20 ശതമാനമാണ്.

 

Latest News