Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടിച്ച് 12 പേര്‍ക്ക് പരിക്ക്

കൊച്ചി- ഇടപ്പള്ളിയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി. കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസ് പിക്അപ് വാനില്‍ ഇടിക്കുകയായിരുന്നു. പിക്അപ് വാന്‍ ട്രാവലറിലും ട്രാവലര്‍ ബൈക്കിലും ഇടിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.അപകടത്തില്‍പെട്ട ഒരു വാഹനം ശബരിമല തീര്‍ഥാടകരുടെതാണ്. ഇടപ്പള്ളി ജങ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് വാനിലിടിച്ചത്.
 

Latest News