Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചര്‍ക്ക കറക്കിയാല്‍ സ്വാതന്ത്ര്യം കിട്ടുമോ, ഗാന്ധി എന്താണ് ചെയ്തത്? കാളീചരണിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വരുടെ മാര്‍ച്ച്

ഭോപാല്‍- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച് വിദ്വേഷ പ്രസംഗ നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ജയിലില്‍ നിന്ന് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധ പ്രകടനം. കാളീചരണ്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും ബജ്‌റംഗ് സേന എന്ന ഹിന്ദുത്വ തീവ്രവാദ സംഘടന നേതാവ് സന്ദീപ് കുശ്‌വാഹ പറഞ്ഞു.

കാളീചരണ്‍ പറഞ്ഞത് സത്യമാണ്. എല്ലാവര്‍ക്കും അതറിയാം. അതല്ലാതെ എന്താണ് ഗാന്ധി ചെയ്തത്? ഒരു ചര്‍ക്ക കറക്കിയാല്‍ സ്വാതന്ത്ര്യം കിട്ടുമെങ്കിലും എല്ലാവരും അത് ചെയ്യുമായിരുന്നു. ഭഗത് സിങിന്റെ ബലിദാനമാണ് സ്വാതന്ത്ര്യം നേടിത്തന്നത്. ഒരു ചര്‍ക്ക കറക്കി ആരും സ്വാതന്ത്ര്യം നേടിത്തന്നിട്ടില്ല- സന്ദീപ് കുശ് വാഹ പറഞ്ഞു. ഭോപാല്‍ കമ്മീഷണറുടെ ഓഫീസിലെത്തി ഇവര്‍ രാഷ്ട്രപതിക്കും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിക്കുമുള്ള കത്തും സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ സിങിനും മണിശങ്കര്‍ അയ്യര്‍ക്കും മജ്‌ലിസ് നോതാവ് അസദുദ്ദീന്‍ ഉവൈസിക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നും കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ പതിവായി ഹിന്ദു മതത്തെ അവഹേളിക്കുന്നവരാണ് എന്നാണ് കത്തിലെ ആരോപണം.
 

Latest News