Sorry, you need to enable JavaScript to visit this website.

VIDEO - നിർത്തിയിട്ട പിക്കപ്പ് മോഷ്ടിച്ച സൗദി  യുവാവ് അറസ്റ്റിൽ

സകാക്ക - പിക്കപ്പ് മോഷ്ടിച്ച് പൊളിച്ചുവിൽക്കാൻ ശ്രമിച്ച സൗദി യുവാവിനെ അൽജൗഫ് പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പിക്കപ്പ് ഖുറയ്യാത്തിലെ ഇസ്തിറാഹയിൽ എത്തിച്ച് യുവാവ് പൊളിച്ച് സ്‌പെയർ പാർട്‌സ് ആക്കി മാറ്റുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അൽജൗഫ് പോലീസ് അറിയിച്ചു. 
റോഡിൽ നിർത്തിയിട്ട പിക്കപ്പ് ആളില്ലാത്ത തക്കം നോക്കി യുവാവ് മോഷ്ടിക്കുന്നതിന്റെയും ഖുറയ്യാത്തിലെ ഇസ്തിറാഹക്കകത്തു വെച്ച് പൊളിച്ച പിക്കപ്പിന്റെയും അറസ്റ്റിലായ പ്രതിയുടെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
 

Latest News