ന്യൂദൽഹി-മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സെക്സ് ഫോട്ടോകൾ അപ്ലോഡ് ചെയ്ത ആപ്പിലും വെബ് പേജിലും മാധ്യമ പ്രവർത്തകയുടെ വ്യാജ ഫോട്ടോയും. പത്രപ്രവർത്തക പരാതി നൽകിയതിനെ തുടർന്ന് ദൽഹി പോലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.
ഗിറ്റ് ഹബിൽ ബുള്ളി ബായി ആപ്പിലാണ് മുസ്ലിം വനിതകളുടെ പേരിൽ കാമോദ്ദീപകമായ ധാരാളം ഫോട്ടോകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ബുള്ളി എന്ന വാക്ക് മുസ്ലിം സ്ത്രീകൾക്ക് ആർമാത്രമായാണ് ഉപയോഗിച്ചിരിക്കുന്നതെന്നും മുസ്ലിം സ്ത്രീകളെ അവഹേളിക്കുക മാത്രമാണ് ലക്ഷ്യമെന്നും മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.