മക്കയിൽ മഴയില്‍ വൈദ്യുതി പോസ്റ്റ് നിലംപതിച്ചു

മക്ക അൽറാശിദിയയിൽ അൽമഗ്മസ്-അറഫ റോഡിനു സമീപം കനത്ത മഴക്കിടെ നിലംപതിച്ച വൈദ്യുതി പോസ്റ്റ്.

മക്ക - അൽറാശിദിയയിൽ അൽമഗ്മസ്-അറഫ റോഡിനു സമീപം വൈദ്യുതി പോസ്റ്റ് നിലംപതിച്ചു. ആളപായമോ ആർക്കെങ്കിലും പരിക്കോ നേരിട്ടിട്ടില്ല. കനത്ത മഴക്കിടെയാണ് ശനിയാഴ്ച രാത്രി വൈദ്യുതി പോസ്റ്റ് നിലംപതിച്ചത്. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി. സംഭവ സമയത്ത് സമീപത്തു കൂടി വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നത് ദുരന്തം ഒഴിവാക്കി. 
വൈദ്യുതി പോസ്റ്റ് നിലംപതിച്ച് റോഡ് ഭാഗികമായി അടഞ്ഞു. ട്രാഫിക് പോലീസുകാർ ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. സൗദി ഇലക്ട്രിസിറ്റി കമ്പനി ടെക്‌നീഷ്യന്മാർ ഇടപെട്ട് നിലംപതിച്ച വൈദ്യുതി പോസ്റ്റ് നീക്കം ചെയ്ത് കേബിളുകൾ ശരിയാക്കി റെക്കോർഡ് സമയത്തിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. 

 

Latest News