ന്യൂദൽഹി- 2021 ൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 31,000 പരാതികളാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്റെ കണക്ക്. ഇതിൽ പകുതിയിലേറെയും ഉത്തർപ്രദേശിൽ നിന്നാണ്.
2014 നുശേഷം കഴിഞ്ഞ വർഷത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്.
അന്തസ്സോടെ ജീവിക്കാൻ കഴിയാത്തതിനെ കുറിച്ചാണ് പോയ വർഷം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്-11013.
ഗാർഹിക കലഹങ്ങളും പീഡനങ്ങളുമായി ബന്ധപ്പെട്ട് 6633 പരാതികളും ലഭിച്ചതായി ദേശീയ വനിതാ കമ്മീഷൻ വെളിപ്പെടുത്തി.






