Sorry, you need to enable JavaScript to visit this website.

അന്തരിച്ച നടന്റെ ഫേസ്ബുക്ക് പേജിൽനിന്ന് പുതുവത്സരാശംസ; വിശ്വസിച്ചു പോയെന്ന് കമന്റ്

മുംബൈ-അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പുതുവത്സരാശംസ ആരാധകരെ അമ്പരപ്പിച്ചു.

സുശാന്ത് സിംഗ് തന്നെയാണെന്ന് വിശ്വസിച്ചു പോയെന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്.

സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കീർത്തിയാണ് അദ്ദേഹത്തിനു വേണ്ടി വെരിഫൈഡ് ഫേസ്ബുക്ക് പേജിൽനിന്ന് ഹാപ്പി ന്യൂ ഇയർ ആശംസിച്ചത്.

എല്ലാവർക്കും പുതുവത്സരാശംസ നേരുന്നു..അദ്ദേഹത്തിനു വേണ്ടി ഇത് സഹോദരി ശ്വേതാ കീർത്തി സിംഗാണെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു.

എന്നെ വിശ്വസിക്കണം, നിങ്ങളാണെന്ന് ഞാൻ ശരിക്കും വിശ്വസിച്ചു പോയെന്നാണ് സുശാന്തിനുള്ള മറുപടിയായി ഒരാൾ കുറിച്ചത്.

ഒരു സെക്കൻഡ് ഞാൻ ശരിക്കും വിശ്വസിച്ചുപോയി..സുശാന്ത് മടങ്ങി എത്തിയെന്ന്..മറ്റൊരാളുടെ കമന്റ്..

Latest News