കേരളത്തില്‍ രാത്രികാല നിയന്ത്രണം  ഇന്നവസാനിക്കും; തുടരില്ലെന്ന് സൂചന

തിരുവനന്തപുരം- ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങള്‍ കൂട്ടില്ലെന്നാണ് നിലവിലെ സൂചന. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂട്ടുന്ന കാര്യത്തില്‍ അടുത്ത കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 51 ശതമാനത്തിന്റെ വര്‍ധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.
 

Latest News