Sorry, you need to enable JavaScript to visit this website.

ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ ഉന്മൂലനത്തിന് സൈന്യത്തേയും ക്ഷണിച്ചു, മുന്‍ പ്രതിരോധ സേനാ മേധാവികളുടെ കത്ത് 

ന്യൂദല്‍ഹി- ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ ഉന്മൂലനത്തില്‍ പങ്കെടുക്കാന്‍ പോലീസിനെയും സൈന്യത്തെയും ആഹ്വാനം ചെയ്തിരുന്നുവെന്ന് അഞ്ച് മുന്‍ സായുധ സേനാ മേധാവികളും മറ്റു നൂറോളം പ്രമുഖരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എഴുതിയ കത്തില്‍ പറഞ്ഞു.

ഹരിദ്വാറില്‍ ധര്‍മസന്‍സദ് സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്ത്. ഹരിദ്വറില്‍ നടന്ന പ്രസംഗങ്ങളില്‍ തങ്ങള്‍ വളരെയേറെ അസ്വസ്ഥരാണെന്നും പ്രസംഗകരില്‍ ഒരാള്‍ നമ്മുടെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കാന്‍ പോലീസിനേയും സൈന്യത്തെയും ആഹ്വാനം ചെയ്തുവെന്നും കത്തില്‍ പറഞ്ഞു.

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് മുന്‍ സൈനിക മേധാവികളടക്കമുള്ളവരുടെ കത്ത്.
 

Latest News