പുതുവര്‍ഷത്തലേന്ന് 82.26 കോടി രൂപയുടെ മദ്യ വില്‍പന

തിരുവനന്തപുരം- സംസ്ഥാനത്ത് പുതുവര്‍ഷത്തലേന്ന് റെക്കോഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31 ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത് 70.55 കോടിയായിരുന്നു. 16 കോടിയുടെ വര്‍ധനവാണ് ഇത്തവണ.

പുതുവര്‍ഷത്തലേന്ന് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ്. 96.06 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. 72 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കണ്ണൂരിലെ ഓട്ട് ലെറ്റില്‍ 70 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

 

Latest News