ബെംഗളൂരു- കുറഞ്ഞത് 80 കവര്‍ച്ചകള്‍ നടത്തിയ എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക് കുമാര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി.
പതിനേഴാമത് തവണയാണ് ഇയാള്‍ അറസ്റ്റിലാകുന്നതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതിനാലാണ് എസ്‌കേപ്പ് കാര്‍ത്തിക്കെന്ന് പോലീസ് വൃത്തങ്ങള്‍ക്കിടയില്‍ പേരു വീണത്.
11.43 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.