മലപ്പുറം-സമസ്ത സമ്മേളനത്തിന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പതാക ഉയര്‍ന്നു. കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നാരംഭിച്ച യാത്രക്ക് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.വരക്കല്‍, ശൈഖ് പള്ളി,മമ്പുറം, ചാപ്പനങ്ങാടി, പാണക്കാട് എന്നിവിടങ്ങളിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം മലപ്പുറത്തെ പൂക്കോയ തങ്ങള്‍ നഗരിയിലെത്തി.തുടര്‍ന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്്ലിയാര്‍,സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍,മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്്ല്യാര്‍,കെ.കെ.എസ്. തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍,കാടാമ്പുഴ മൂസ ഹാജി,സമസ്ത, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.
പതാക യാത്രയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍്, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി, സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, സി.എച്ച്.ത്വയ്യിബ് ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ഹാജി പി.കെ മുഹമ്മദ്, ഹംസ ഹാജി മുന്നിയൂര്‍, സലീം എടക്കര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.പി ചെറീത് ഹാജി, ഇസ്ഹാബ് ബാഖവി ചെമ്മാട്, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, ശമീര്‍ ഫൈസി ഒടമല, പി.കെ ലത്തീഫ് ഫൈസി, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ലിയാഖത്തലി നെല്ലിക്കുത്ത്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.