Sorry, you need to enable JavaScript to visit this website.

കൊറോണ 'ഫ്‌ളൊറോണ' ആയി; ഇസ്രായിലില്‍ കനത്ത ജാഗ്രത

തെല്‍ അവീവ്- കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒന്നിച്ചു പിടിപെടുന്ന ഇരട്ടവൈറസ് ബാധയായ ഫ്‌ളൊറോണ ആദ്യ കേസ് ഇസ്രായീലില്‍ റിപോര്‍ട്ട് ചെയ്തു. ബൂസ്റ്റര്‍ ഡോസ് വിതരണത്തിനു ശേഷം ലോകത്ത് ആദ്യമായി നാലാം ഡോസ് കുത്തിവെപ്പും ആരംഭിച്ചതിനു പിന്നാലെയാണ് രാജ്യത്ത് ഫ്‌ളൊറോണ സ്ഥിരീകരിച്ചത്. ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ പോലെ ഫ്‌ളൊറോണ കൊറോണ വൈറസിന്റെ ഒരു വകഭേദമല്ല.

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. ഒപ്പം ഫ്‌ളുവും പടരുന്നതായി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രികള്‍ ഫ്‌ളു, കോവിഡ് രോഗികളാല്‍ നിറയുന്നതായാണ് റിപോര്‍ട്ട്. കഴിഞ്ഞയാഴ്ച 31കാരിയായ ഒരു ഗര്‍ഭിണി ഫ്‌ളു ബാധിച്ച് ജറുസലേമില്‍ മരിച്ചിരുന്നു. ഒമ്പതു മാസം ഗര്‍ഭിണിയായിരുന്നു യുവതിയില്‍ നിന്നും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. കുഞ്ഞ് ആരോഗ്യത്തേടെ ഇരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Latest News