കോവിഡ്; സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻ വർധന

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 846 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 262 പേരുടെ കോവിഡ് ഭേദമായി. ഒരു രോഗി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. 61 പേരാണ് ഗുരുതരാവസ്ഥയിൽ. 

സൗദിയിൽ പുതുവർഷാരംഭം മുതൽ കോവിഡ് കണക്കുകൾ ഉച്ചക്ക് 12 മണിക്കാണ് പുറത്തുവിടുകയെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി അറിയിച്ചു. എല്ലാവരും വാക്സിനുകൾ പൂർത്തിയാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Latest News