ന്യൂദല്‍ഹി- രാജ്യത്ത് 22,775 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 84 ദിവസത്തിനിടെ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ഇരുപതിനായിരത്തിനു മുകളിലെത്തുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കോവിഡ് കേസുകള്‍ 1,04,781 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 8,949 പേര്‍ കൂടി രോഗമുക്തരായതോടെ മൊത്തം കോവിഡ് മുക്തരുടെ എണ്ണം 3,42,75,312 ആയി.






