കുട്ടികളുടെ വാക്‌സിനേഷന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം- സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.  ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാം.
തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കംപ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. 2007 ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.

 

Latest News