മദീന - മദീനയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ഫാർമസിയിലേക്ക് പാഞ്ഞുകയറി. വ്യാഴാഴ്ച രാത്രിയാണ് അപകടം. മുൻവശത്തെ ചില്ലുകൾ തകർത്ത് സ്ഥാപനത്തിനകത്താണ് കാർ നിന്നത്. അപകടത്തിൽ ആർക്കെങ്കിലും ആളപമായമോ പരിക്കോ സംഭവിച്ചിട്ടില്ല. ഫാർമസിയിൽ നാശനഷ്ടങ്ങൾ നേരിട്ടു. കാറിനും കേടുപാടുകൾ സംഭവിച്ചു. അപകടമുണ്ടായി ഏറെ നേരം ഫാർമസിയിലെ വാണിംഗ് സൈറൺ മുഴങ്ങുന്നത് തുടർന്നു.