അതിക്രമിയെന്ന് തെറ്റിദ്ധരിച്ച് സ്വന്തം മകളെ പിതാവ് വെടിവച്ചു കൊന്നു

വാഷിങ്ടന്‍- വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമിയെന്ന് തെറ്റിദ്ധരിച്ച് ഒഹിയോയില്‍ 16കാരിയായ മകളെ അച്ഛന്‍ അബദ്ധത്തില്‍ വെടിവച്ചു കൊന്നു. ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. അമ്മ പുറത്തിറങ്ങി വന്നപ്പോഴാണ് ഗാരേജില്‍ മകള്‍ ജെയ്ന്‍ ഹാരിസ്റ്റന്‍ വെടയേറ്റു കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസിനെ വിളിച്ച് സഹായം തേടി. എമര്‍ജന്‍സി വിഭാഗം എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 5.42ഓടെ മരണം സ്ഥിരീകരിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം അമ്മയും അച്ഛനും മരിച്ചു കിടക്കുന്ന മകളെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചിരുന്നതായും പ്രാദേശിക പത്രമായ കൊളംബസ് ഡെസ്പാച് റിപോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ ഏറ്റവുമൊടുവിലെ വെടിവെപ്പു മരണമാണിത്. സംഭവം ഖേദകരമാണെന്നും ഇത്തരം ആക്രമങ്ങള്‍ നേരിട്ട കുടുംബങ്ങളേയും വിദ്യാര്‍ത്ഥികളേയും സഹായിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയി്ച്ചു. ജെയ്ന്‍ കൊല്ലപ്പെട്ട വീടിനു ഒരു കീലോമീറ്റര്‍ അപ്പുറത്ത് ഡിസംബര്‍ ഏഴിന് ആറും ഒമ്പതും 22ഉം വയസ്സുള്ള മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ രണ്ടു കുട്ടികളും ജെയ്‌നും ഒരേ സ്‌കൂള്‍ ഡിസ്ട്രിക്ടിലെ വിദ്യാര്‍ത്ഥികളായിരുന്നു.

Latest News