Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഒമിക്രോൺ കുതിച്ചുയരുന്നു, 44 പേർക്ക് പുതുതായി രോഗം

തിരുവനന്തപുരം- കേരളത്തിൽ 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം നൂറ് കടന്നു. 10 കേസുകൾ ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്ന് വന്നവർക്കും 27 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽനിന്നും എത്തിയവർക്കാണ്. അതീവജാഗ്രതയുണ്ടായില്ലെങ്കിൽ രോഗം അതിവേഗം പടരുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകി. 107 ഒമിക്രോൺ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ 12 എണ്ണം എറണാകുളം ജില്ലയിലാണ്. പത്തെണ്ണം കൊല്ലം, എട്ടെണ്ണം തിരുവനന്തപുരത്തുമാണ്. തൃശൂർ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവും രോഗം ബാധിച്ചു.
 

Latest News