VIDEO ക്രിസ്മസ് ആഘോഷം തടയാനെത്തിയ ഹിന്ദുത്വ തീവ്രവാദികളെ നേരിട്ട് യുവതി; വിഡിയോ വൈറലായി

ബെംഗളുരു- ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ അതിക്രമം പതിവായ കര്‍ണാടകയില്‍ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ഹിന്ദുത്വ തീവ്രവാദി സംഘത്തെ വിരട്ടിയ യുവതി സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുംകുരുവിലെ ഒരു വീട്ടില്‍ നടക്കുന്ന ക്രിസ്മസ് ചോദ്യം ചെയ്താണ് അക്രമി സംഘം എത്തിയത്. ഒബിസി വിഭാഗക്കാരായ കുടുംബത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ഇവര്‍. എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നതും ഹിന്ദു സ്ത്രീകള്‍ ചെയ്യുന്ന പോലെ എന്തുകൊണ്ട് സിന്ദൂരം അണിയുന്നില്ലെന്നുമായിരുന്നു ഇവരുടെ ചോദ്യങ്ങള്‍. കുടുംബം എന്തിനാണ് ക്രിസ്തുമതം സ്വീകരിച്ചതെന്നും ഇവര്‍ ചോദിക്കുന്നുണ്ട്.

നിങ്ങളാരാ ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്ന മറുചോദ്യവുമായാണ് സ്ത്രീകള്‍ സംഘത്തിന്റെ വായടപ്പിച്ചത്. 
ഇവരുടെ ഭീഷണിക്കു മുമ്പില്‍ പതറാതെ സ്ത്രീകള്‍ സംഘത്തോട് പുറത്തു പോകാന്‍ ആജ്ഞാപിച്ചു. ഞാന്‍ വേണമെങ്കില്‍ താലി വരെ അഴിച്ചു മാറ്റിവെക്കും, നിങ്ങളാരാ ചോദ്യം ചെയ്യാന്‍ എന്നും ഒരു സ്ത്രീ ചോദിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. 

ഇവര്‍ തമ്മിലുള്ള വാഗ്വാദം അല്‍പ്പസമയം തുടര്‍ന്നു. പോലീസെത്തിയപ്പോഴാണ് ശാന്തരായത്. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. ഇവര്‍ വര്‍ഷങ്ങളായി ക്രിസ്മസ് ആഘോഷിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

Latest News