ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

പനജി- കായംകുളം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്ണു(27), കണ്ണന്‍(24), നിഥിന്‍ ദാസ്(24) എന്നിവരാണ് മരിച്ചത്.
മരിച്ചവരെല്ലാം ആറാട്ടുപുഴ സ്വദേശികളാണ്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഇവരുടെ സുഹൃത്തുക്കളായ അഖില്‍(24), വിനോദ് കുമാര്‍(24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശിയപാത 66ബിയില്‍ സുവാരി ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ മൂന്ന് പേര്‍ വിനോദസഞ്ചാരത്തിനെത്തിയവരും രണ്ടുപേര്‍ ഇവിടെ ജോലിചെയ്യുന്നവരുമാണ്.
 

Latest News