ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ട യുവതിയെ കാറില്‍വെച്ച് പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍ 

ന്യൂദല്‍ഹി-ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 30 കാരിയെ കാറില്‍വെച്ച് ബലാത്സംഗം ചെയ്ത സഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ദല്‍ഹിയിലെ ഹരിനഗറിലാണ് സംഭവം. മദ്യപിച്ചിരുന്ന പ്രതികള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കാര്‍ ഓടിക്കൊണ്ടിരിക്കെ യുവതിയെ പീഡിപ്പിച്ച ശേഷം നിഹാല്‍ വിഹാറിലെത്തിയപ്പോള്‍ വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.
 

Latest News