അരുണാചലിലെ 15 സ്ഥലങ്ങള്‍ക്കു കൂടി ചൈന പേരിട്ടു

ന്യൂദല്‍ഹി- അരുണാചല്‍ പ്രദേശിനു മേല്‍ അവകാശ വാദം ഉന്നയിച്ചു വരുന്ന ചൈന ഈ വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനത്തെ 15 സ്ഥലമാനങ്ങള്‍ കൂടി ചൈനീസ് അക്ഷരങ്ങളില്‍ ക്രമീകരിച്ചു. അരുണാചല്‍ ദക്ഷിണ തിബറ്റ് ആണെന്നാണ് ചൈനയുടെ വാദം. ചൈനീസ്, ടിബറ്റന്‍, റോമന്‍ അക്ഷരങ്ങളിലാണ് പേരുകള്‍ ചൈന ക്രമീകരിച്ച് പ്രസിദ്ധീകരിച്ചത്. അരുണാചലിനെ ചൈന വിളിക്കുന്നത് സങ്‌നന്‍ എന്നാണ്. ഔദ്യോഗിക നാം പുനര്‍നിര്‍ണയിച്ച ഈ 15 സ്ഥലങ്ങളില്‍ എട്ടിടങ്ങളില്‍ ജനവാസ മേഖലകളും നാല് പര്‍വതങ്ങളും രണ്ടു നദികളും ഒരു ചുരവുമാണ്. ഇത് രണ്ടാം തവണയാണ് അരുണാചലിലെ സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കപ്പെട്ടത്. നേരത്തെ 2017ല്‍ ആറ് സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിയിരുന്നു. സൗത്ത് തിബറ്റ് എന്ന പേരില്‍ അരുണാചലിനു മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ ശക്തമായി എതിര്‍ത്തു പോന്നിട്ടുണ്ട്. അരുണാചലിലേക്ക് ഇന്ത്യന്‍ നേതാക്കള്‍ വരുന്നതിനെതിരെ ചൈനയും പ്രതികരിക്കാറുണ്ട്. 

3,488 കിലോ മീറ്റം ദൂരമാണ് ഇന്ത്യാ-ചൈന അതിര്‍ത്തി. ഈ അതിര്‍ത്തി നിയന്ത്രണ രേഖയെ ചൊല്ലി കാലങ്ങളായി തര്‍ക്കമുണ്ടാകാറുണ്ട്. ദേശീയ സര്‍വെയുടെ ഭാഗമായി പുതിയ പേര് ക്രമീകരണമെന്നും ഈ സ്ഥലങ്ങള്‍ നൂറിലേറെ വര്‍ഷമായി നിലനില്‍ക്കുന്നവയാണെന്നും ചൈന തിബറ്റോളജി റിസര്‍ച് സെന്ററിലെ വിദഗ്ധന്‍ ലിയാന്‍ ഷിയാങ്മിന്‍ പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ച്ച് ചെയ്യുന്നു.
 

Latest News