മറ്റ് വിദ്യാര്‍ഥികള്‍ കളിയാക്കി, 20 കാരന്‍ ജീവനൊടുക്കി

ചെന്നൈ- വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് പരിഹസിച്ചതില്‍  മനംനൊന്ത് കോളേജ് വിദ്യാര്‍ഥി  തീവണ്ടിക്കുമുന്നില്‍ ചാടി ജീവനൊടുക്കി. ആവഡിയിലാണ് സംഭവം. പ്രസിഡന്‍സി കോളജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി റാണിപ്പേട്ട ഗുരുവരാജപേട്ട സ്വദേശി കുമാര്‍ (20) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ട്രെയിനില്‍ വെച്ച് പച്ചയ്യപ്പാസ് കേളേജിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ കളിയാക്കുകയായിരുന്നു. വണ്ടി തിരുനിന്റവൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കുമാര്‍ ഇറങ്ങി രാത്രിവരെ അവിടെ ഇരുന്നു. എട്ടരയോടെ ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് വരുകയായിരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

തിരുവള്ളൂര്‍ റെയില്‍വേ പോലീസ് കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

തിരുവള്ളൂര്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. കോളേജ് വിദ്യാര്‍ഥികളുടെ പരിഹാസം താങ്ങാനാവാത്തതിനാല്‍ താന്‍ ജീവനൊടുക്കുന്നുവെന്ന് കുമാര്‍ കോളേജ് വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

Latest News