പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 33 വര്‍ഷം തടവ്

പാലക്കാട്- പത്തുവയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വര്‍ഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

10 വയസ് പ്രായമുള്ള പട്ടികജാതി പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 വയസുകാരന്‍ പൊന്നാനി സ്വദേശി ഹുസൈനെ ആണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി മുപ്പത്തിമൂന്നര വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിനകത്തു വെച്ചും മറ്റും ലൈംഗിക അതിക്രമം കാണിച്ചതായാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിഡ്ജിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ നിഷ വിജയകുമാര്‍ ഹാജരായി.

 

Latest News