5 ജി ഇറങ്ങും മുൻപെ  ഇന്ത്യയിൽ 10 കോടി 5ജി സ്മാർട്ട് ഫോണുകൾ

ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ 5ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 10 കോടി കടന്നതായി റിലയൻസ് ജിയോ ഡിവൈസ് മൊബിലിറ്റി പ്രസിഡന്റ് സുനിൽ ദത്ത്. 
ഇത് വളരെ ശുഭകരമായ സൂചനയാണെന്നും വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ 5ജി വിപണിയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ഇറങ്ങുന്ന മുൻനിര ബ്രാന്റുകൾ എല്ലാം തന്നെ 5ജി ഫോണുകളാണ് ഇറക്കുന്നത്. വിപണിയിൽ ഉപയോക്താവും ഇത്തരം ഫോണുകൾ ചോദിച്ചു വാങ്ങുന്ന അവസ്ഥയുണ്ട്. 5ജി ഫോൺ ഇത്തരത്തിൽ വിൽപന നടക്കുന്നത് 5ജി എത്തുന്നതിന് പിന്നാലെ വലിയൊരു യൂസർ ബേസ് തന്നെ ടെലികോം മേഖലയ്ക്ക് ലഭിക്കാൻ സഹായിക്കും. 2022 ജൂണോടെ ഇന്ത്യയിൽ 5ജി സേവനം എത്തുമെന്നാണ് കരുതുന്നത്. അതേസമയം5ജി സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തെത്തി. 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ.

Latest News