സാമൂഹിക അകലം ഉറപ്പുവരുത്താൻ ഹറമുകളിൽ സ്റ്റിക്കറുകൾ പതിച്ചു

വിശ്വാസികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നിലക്ക് വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഹറംകാര്യ ജീവനക്കാർ സ്റ്റിക്കറുകൾ പതിക്കുന്നു.

മക്ക - വിശ്വാസികൾക്കും തീർഥാടകർക്കും സന്ദർശകർക്കുമിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഹറംകാര്യ വകുപ്പ് പുതിയ സ്റ്റിക്കറുകൾ പതിച്ചു. മതാഫിലും മസ്അയിലും വിശുദ്ധ ഹറമിലെ നമസ്‌കാര സ്ഥലങ്ങളിലും മസ്ജിദുന്നബവിയിലും വിശ്വാസികൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പുവരുത്തുന്ന നിലക്ക് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. സൗദിയിലെങ്ങും നിയന്ത്രണങ്ങൾ കർക്കശമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴു മുതൽ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും സാമൂഹിക അകലം ബാധകമാക്കാൻ തുടങ്ങി. 

Latest News