എന്‍ജിനീയറിംഗ് കോളേജിലെ നാല് ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു

അമരാവതി- മഹാരാഷ്ട്രയില്‍ എന്‍ജിനീയറിംഗ് കോളേജിലെ നാല് ജീവനക്കാര്‍ ഷോക്കേറ്റു മരിച്ചു.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം. കോളേജില്‍ പുതുതായി നിര്‍മിച്ച ഗേറ്റ് സ്ഥാപിക്കുമ്പോഴാണ് സംഭവം.
ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് ഏണി മുകളിലൂടെയുള്ള വൈദ്യുതി കേബിള്‍ തട്ടിയതിനെ തുടര്‍ന്നാണ് ഷോക്കേറ്റത്. 

നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഫയര്‍ഫോഴ്‌സും പോലീസും അറിയിച്ചു.
 

Latest News