Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനത്തിനു സാധ്യത;  നിത്യേന  25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാം

തിരുവനന്തപുരം- ഒന്നര മാസത്തിനുള്ളില്‍ കേരളത്തില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഒന്നര മാസത്തിനുള്ളില്‍ ദിവസവും 25,000-ത്തിന് മുകളില്‍ കേസുകള്‍ ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൂടിയ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് മാത്രമല്ല ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റെയ്ന്‍ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവര്‍ക്കും രോഗംപകരാന്‍ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താന്‍ സാധിക്കാത്ത കേസുകളും ഉണ്ട്. മാത്രമല്ല രോഗബാധിതരായി എത്തുന്നവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പല കേസുകളിലും സാധിച്ചിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമൂഹത്തില്‍ ഇറങ്ങി നടന്ന് രോഗവ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Latest News