കുത്തിവെപ്പിനു തയാറല്ല, ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ യുവാവ് മരത്തില്‍ കയറി 

പുതുച്ചേരി- കോവിഡ് വാക്‌സിന്‍ കുത്തിവെക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് രക്ഷപ്പെടാന്‍ യുവാവ് മരത്തില്‍ കയറി.
പുതുച്ചേരിയിലാണ് 40 കാരന്‍ മരത്തില്‍ കയറി തന്നെ പിടിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചത്. 
ആരോഗ്യ വകുപ്പ് സംഘത്തെ കണ്ടയുടന്‍ ഇയാള്‍ വീടിനടുത്തുള്ള മരത്തിനു മുകളില്‍ കയറുകയായിരുന്നുവെന്ന് പുതുച്ചേരി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
താന്‍ വാക്‌സിനെടുക്കില്ലെന്നും തന്നെ പിടിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

നേരത്തെയും കുത്തിവെപ്പിനു നിര്‍ബന്ധിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍നിന്ന് മുത്തുവേല്‍ രക്ഷപ്പെട്ടിരുന്നു. വാക്‌സിനെടുത്താല്‍ കുറച്ചുദിവസത്തേക്ക് മദ്യം കഴിക്കാനാകില്ലെന്നാണ് ഇയാള്‍ പറയുന്ന ന്യായം. ഇത്തവണ ഉദ്യോഗസ്ഥരെ കണ്ടയുടന്‍ മരത്തിന്റെ മുകളില്‍ കയറുകയായിരുന്നു.
 

Latest News