അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം; പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞു

സൂറത്ത്- ഗുജറാത്തില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട പ്രതി ജഡ്ജിയുടെ നേരെ ചെരിപ്പെറിഞ്ഞു.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
കോടതി മുറിയില്‍ പോക്‌സോ ജഡ്ജി പി.എസ്. കലക്കുനേരെയാണ് 27 കാരനായ പ്രതി സുജിത് സാകേത് ചെരിപ്പേറ് നടത്തിയത്.
ഏപ്രിലിലല്‍ അഞ്ച് വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിഷ്ട ജീവതം ജയിലില്‍ കഴിയാന്‍ ജഡ്ജി പി.എസ്.കല ശിക്ഷ വിധിച്ചത്.
ചോക്കളേറ്റ് നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നത്.
 

Latest News