ബാലികയെ പീഡിപ്പിച്ചു കൊന്ന കേസില്‍ തടവുശിക്ഷ വിധിച്ച ജഡ്ജിക്കു നേരെ പ്രതി ചെരിപ്പ് എറിഞ്ഞു

സുറത്ത്- ഗുജറാത്തില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച 27കാരനായ പ്രതി വിധി പറഞ്ഞ ജഡ്ജിക്കു നേരെ ഷൂ എറിഞ്ഞു. പ്രത്യേക പോക്‌സോ കോടതി ജഡ്ജി പി എസ് കലയ്ക്കു നേരെയാണ് പ്രതി സുജിത് സാകേത് ചെരിപ്പ് ഊരി എറിഞ്ഞത്. ഉന്നം തെറ്റിയ ചെരിപ്പ് കോടതി മുറിയിലെ പ്രതിക്കൂട്ടിനു സമീപം ചെന്നുവീണു. ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ പ്രതി ജയിലില്‍ കിടക്കണമെന്ന വിധി കേട്ട് പ്രതി രോഷാകുലനായി. ഈ വര്‍ഷം ഏപ്രില്‍ 30നാണ് മധ്യപ്രദേശുകാരനായ പ്രതി ഒരു കുടിയേറ്റ തൊഴിലാളിയുടെ അഞ്ചു വയസ്സുള്ള മകളെ പീഡിപ്പിച്ചു കൊന്നത്. ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്. പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 

Latest News