Sorry, you need to enable JavaScript to visit this website.

കോവിഡ് ഇവിടെ തന്നെ കാണും, അതോടൊപ്പം ജീവിക്കാന്‍ പഠിക്കുക പ്രധാനം 

ന്യൂദല്‍ഹി- കോവിഡ് ഇവിടെ തന്നെയുണ്ടാകുമെന്നും അതോടൊപ്പം ജീവിക്കാന്‍ പഠിക്കുകയാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ജനങ്ങളോട് അടച്ചിട്ട മുറികളില്‍ തന്നെ കഴിയണമെന്നു പറയുന്നതും സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നതും അനുയോജ്യമായ സമീപനമല്ലെന്ന് അവര്‍ പറഞ്ഞു.

ഇത്തരം തെറ്റായ സമീപനങ്ങളാണ് കോവിഡ് മഹാമാരിയേക്കാള്‍ ആഘാതമുണ്ടാക്കുക. ഒമിക്രോണ്‍ ആയാലും ഡെല്‍റ്റ വകഭേദമായാലും കുത്തിവെപ്പെടുക്കുകയാണ് പ്രധാനം. കോവിഡ് കണക്കിലെടത്തുള്ള ശരിയായ സമീപനവും രീതിയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. കോവിഡിനൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിച്ചേ തീരൂ-ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ 9195 പൂതിയ കോവിഡ് കേസുകളും 302 മരണങ്ങളുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Latest News