മകളെ കാണാനെത്തിയ 19കാരനായ  ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

തിരുവനന്തപുരം- മകളെ കാണാന്‍ എത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പോലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലന്‍ പോലീസിനോട് വ്യക്തമാക്കിയത്. പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ലാലു പേട്ട പോലീസില്‍ കീഴടങ്ങുകയായിരുന്നു. കള്ളനെന്ന് കരുതി അനീഷിനെ ലാലു ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണര്‍ന്നത്.
അനീഷിനെ ശ്രദ്ധയില്‍ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്‌റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലമൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
 

Latest News