Sorry, you need to enable JavaScript to visit this website.

ലോകം കാതോർത്തിരിക്കുന്നു; സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം നാളെ

റിയാദ് - സൗദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങൾ വിശദീകരിക്കുകയും മേഖലയിലെയും ആഗോള തലത്തിലെയും പ്രധാന പ്രശ്‌നങ്ങളിൽ സൗദി അറേബ്യയുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന നയപ്രഖ്യാപന പ്രസംഗം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നാളെ നിർവഹിക്കും. എട്ടാമത് ശൂറാ കൗൺസിലിന്റെ രണ്ടാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്താണ് സൽമാൻ രാജാവ് നയപ്രഖ്യാപന പ്രസംഗം നിർവഹിക്കുക. കൊറോണ വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യം മൂലം ഇത്തവണ വീഡിയോ കോൺഫറൻസ് രീതിയിലാണ് ശൂറാ കൗൺസിലിൽ രാജാവ് നയപ്രഖ്യാപന പ്രസംഗം നടത്തുകയെന്ന് ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് അറിയിച്ചു.
 

Latest News