Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൈക്കിൽ ഉലകം ചുറ്റി സൗദി ദമ്പതികൾ

ബൈക്കിൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ച സൗദി ദമ്പതികൾ.

റിയാദ് - ബൈക്കിൽ കറങ്ങി വിവിധ രാജ്യങ്ങളും അവിടുത്തെ ജനവിഭാഗങ്ങളെയും സംസ്‌കാരങ്ങളും അടുത്തറിഞ്ഞതിന്റെ ത്രില്ലിൽ സൗദി ദമ്പതികൾ. വിവിധ രാജ്യങ്ങളിലെ മുപ്പതു പ്രദേശങ്ങൾ ബൈക്കിൽ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ അൽഇഖ്ബാരിയ ചാനൽ പരിപാടിയിൽ പങ്കെടുത്ത് സൗദി യുവാവ് അബ്ദുൽ അസീസും ഭാര്യയും വിവരിച്ചു. തുടക്കത്തിൽ താൻ പേടിത്തൊണ്ടയായിരുന്നെന്നും റിസ്‌ക് എടുക്കാൻ ഭയമായിരുന്നെന്നും യുവതി പറഞ്ഞു. ഭർത്താവിന്റെ സാമീപ്യം ആഗ്രഹിച്ച് എല്ലാ കാര്യങ്ങളിലും ഭർത്താവിന്റെ പങ്കാളിയാകാൻ പിന്നീട് തീരുമാനിച്ചു. നീന്തൽ പോലും ഭർത്താവിനൊപ്പമാണ് താൻ പഠിച്ചത്. ഭർത്താവിനൊപ്പം ആയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും യുവതി പറഞ്ഞു. 

തുടക്കത്തിൽ പേടിത്തൊണ്ടയായിരുന്നെങ്കിലും ആത്മവിശ്വസവും അവസരങ്ങളും നൽകിയതോടെ സാഹസികതകൾ അടക്കം എല്ലാ കാര്യങ്ങളിലും അവൾ കരുത്ത് തെളിയിച്ചെന്നും പുരുഷന്മാരുമായി ഇടപഴകുന്നതു പോലെ ഭാര്യയെ ഇപ്പോൾ ആശ്രയിക്കാൻ കഴിയുമെന്നും അബ്ദുൽ അസീസ് പറഞ്ഞു. തങ്ങൾ സന്ദർശിച്ച ഒരു പ്രദേശത്ത് ബൈക്കിൽ പ്രവേശിക്കാൻ തങ്ങൾക്ക് സാധിച്ചില്ല. ഇതേ തുടർന്ന് മലകയറാനും വന്യമൃഗങ്ങളുടെ താവളങ്ങളുണ്ടായിരുന്നിട്ടും ചില സാഹസികതകൾ കാണിക്കാനും തങ്ങൾ നിർബന്ധിതരായതായി യുവതി പറഞ്ഞു. അപകട സാധ്യത കൂടിയതിനാൽ ആ പ്രദേശത്തു നിന്ന് അകന്നുനിൽക്കാൻ തങ്ങളെ പിന്തുടർന്നുവന്ന നായാട്ടുകാരൻ ഗുണദോഷിച്ചതായും അബ്ദുൽ അസീസ് പറഞ്ഞു.

Latest News