കൽപ്പറ്റ- വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 68 വയസുള്ള മുഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീയുടെ കുട്ടികൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കുട്ടികളുടെ അമ്മയും പിടിയിലായി.