Sorry, you need to enable JavaScript to visit this website.

പുതിയ രണ്ട് വാക്‌സിനുകള്‍ക്കും കോവിഡ് ഗുളികയ്ക്കും ഇന്ത്യയില്‍ അനുമതി

ന്യൂദല്‍ഹി- ഇന്ത്യയില്‍ രണ്ട് പുതിയ കോവിഡ് വാക്‌സിനുകള്‍ക്കും കോവിഡ് ഗുളികയ്ക്കും ഉപയാഗ അനുതി നല്‍കി. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കോവോവാക്‌സ്, ഹൈദരാബാദിലെ ബയോളജിക്കല്‍-ഇ വികസിപ്പിച്ച കോര്‍ബെവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കും കോവിഡ് സുഖപ്പെടുത്താന്‍ സഹായിക്കുന്ന ആന്റി വൈറല്‍ ഗുളികയായ മോല്‍നുപിറവിര്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ഈ ഗുളികയ്ക്ക് നിയന്ത്രിത അനുമതി തേടി 13 കമ്പനികളാണ് അപേക്ഷ നല്‍കിയിരുന്നത്. യുഎസ് കമ്പനിയായ മെര്‍ക്ക് ആണ് മോല്‍നുപിറവിര്‍ വികസിപ്പിച്ചത്. 

ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകള്‍ എട്ട് ആയി. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സൈകോവ് ഡി, സ്പുട്‌നിക് വി, മൊഡേന, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, കോവോവാക്‌സ്, കോര്‍ബെവാക്‌സ് എന്നിവയാണിത്. സിപ്ല, മൈലാന്‍, ടൊറന്റ്, എംകുവര്‍, സണ്‍ ഫാര്‍മ എന്നീ കമ്പനികളുമായി ചേര്‍ന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് മോല്‍നുപിറവിറിന് അനുമതിക്ക് അപേക്ഷിച്ചിരുന്നത്. ഈ മരുന്നിന് യുഎസ് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈയിടെ ഉപയോഗ അനുമതി നല്‍കിയിരുന്നു.
 

Latest News