ലക്ഷണങ്ങളൊന്നുമില്ല, യു.കെയില്‍ നിന്നെത്തിയ ഒന്നര വയസ്സുകാരിക്ക് ഒമിക്രോണ്‍

മുംബൈ- മുംബൈയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത 11 ഒമിക്രോണ്‍ കേസുകളില്‍ യു.കെയില്‍നിന്നെത്തിയ ഒന്നര വയസ്സുകാരിയും. കുട്ടിയെ സെവന്‍ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
പുതിയ ഒമിക്രോണ്‍ കേസുകളില്‍ രണ്ട് പേര്‍ ബൂസ്റ്റര്‍ ഡോസടക്കം സ്വീകരിച്ചവരാണ്. രണ്ടുപേര്‍ക്ക് നേരിയ ലക്ഷണങ്ങളൊഴിച്ചാല്‍ മറ്റു ഒമിക്രോണ്‍ ബാധിതര്‍ക്കൊന്നും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു 

Latest News