Sorry, you need to enable JavaScript to visit this website.

കോവിഡ്, കൂടുതൽ രോഗികൾ റിയാദിൽ, മക്കയിലും ജിദ്ദയിലും വർധന

റിയാദ് - സൗദിയിൽ പ്രതിദിന കൊറോണ കേസുകളിലെ രോഗികളേറെയും റിയാദിൽ. ഇന്നലെ 524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 164 പേരും റിയാദിലാണ്. ജിദ്ദയിലും മക്കയിലും 102 പേർക്ക് വീതം പുതുതായി രോഗം കണ്ടെത്തി. മദീനയിൽ 23 ഉം ദമമാമിൽ 18 ഉം ഹുഫൂഫിൽ 14 ഉം അൽകോബാറിൽ ഒമ്പതും പേർക്ക് ഇരുപത്തിനാലു മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ഏറ്റവും കൂടതൽ പേർ രോഗമുക്തി നേടിയതും റിയാദിലാണ്. റിയാദിൽ 45 ഉം ജിദ്ദയിൽ 21 ഉം മക്കയിൽ 17 ഉം ഹുഫൂഫിൽ 11 ഉം അൽകോബാറിൽ അഞ്ചും പേർ രോഗമുക്തി നേടി. ഇന്നലെ വൈകീട്ടു വരെ സൗദിയിൽ 5,53,319 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തിൽ 5,41,010 പേർ രോഗമുക്തി നേടുകയും 8,872 പേർ മരണപ്പെടുകയും ചെയ്തു. 3,437 പേർ ചികിത്സയിലാണ്. കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 75,682 പേർക്ക് പി.സി.ആർ പരിശോധനകൾ നടത്തി. 
സൗദിയിൽ ഇതുവരെ 3,28,85,065 പി.സി.ആർ പരിശോധനകളാണ് നടത്തിയത്. ഇന്നലെ വൈകീട്ടു വരെ സൗദിയിൽ 4,98,36,361 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 2,49,65,617 പേർക്ക് ആദ്യ ഡോസും 2,30,90,187 പേർക്ക് രണ്ടു ഡോസും 17,80,557 പേർക്ക് മൂന്നു ഡോസും വാക്‌സിൻ നൽകി. പ്രായംചെന്ന വിഭാഗത്തിൽ പെട്ട 17,33,085 പേർക്കും ഇന്നലെ വൈകീട്ടു വരെ വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40 ആയി ഉയർന്നിട്ടുമുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഏഴു പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്.
 

Latest News