Sorry, you need to enable JavaScript to visit this website.

VIDEO സ്ഥാപക ദിനത്തില്‍ സോണിയ പതാക ഉയര്‍ത്തുന്നതിനിടെ കോണ്‍ഗ്രസ് പതാക കെട്ടഴിഞ്ഞു വീണു

ന്യൂദല്‍ഹി- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ കൊടിമരത്തില്‍ നിന്നും ത്രിവര്‍ണ പതാക കെട്ടഴിഞ്ഞു വീണു. അധ്യക്ഷ സോണിയാ ഗാന്ധി പതാക ഉയര്‍ത്തുന്നതിനായി കയര്‍ വലിച്ചപ്പോഴാണ് സംഭവം. താഴേക്കു വീണ പതാകയെ സോണിയയും ട്രഷറര്‍ പവന്‍ ബന്‍സലും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചേര്‍ന്ന് നിലത്തു വീഴാതെ കയ്യില്‍ പിടിച്ചു. എന്തു ചെയ്യണമെന്നറിയാതെ നേതാക്കള്‍ അല്‍പസമയത്തേക്ക് പതറിയെങ്കിലും പിന്നീട് പതാക കൈ കൊണ്ട് നിവര്‍ത്തി ഉയര്‍ത്തിപ്പിച്ചു. പിന്നീട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊടിമരത്തില്‍ കയറി പതാക ഉറപ്പിച്ച ശേഷം വീണ്ടും പതാക ഉയര്‍ത്തി ചടങ്ങ് പൂര്‍ത്തിയാക്കി. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

Latest News