Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31ന്;  ചോദ്യങ്ങളില്‍ എല്ലാ പാഠഭാഗങ്ങളുമില്ല

തിരുവനന്തപുരം- സംസ്ഥാനത്തെ ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. മാര്‍ച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 29 നാകും അവസാനിക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്30 ന് ആരംഭിക്കും. കാസര്‍കോട് വെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ലാസുകള്‍ വൈകിത്തുടങ്ങിയതിനാല്‍ എല്ലാ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. അതേസമയം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാന വ്യാപകമാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
 

Latest News