Sorry, you need to enable JavaScript to visit this website.

പ്രിൻസ് കപ്പിൽ ഇത്തിഹാദിന് ത്രസിപ്പിക്കുന്ന ജയം

ജിദ്ദ- പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കപ്പ് ഫുട്‌ബോളിൽ ഇത്തിഹാദിന് ജയം. രണ്ടു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു ഇത്തിഫാഖിന് എതിരെ ഇത്തിഹാദിന്റെ വിജയം. 29-ാം മിനിറ്റിലാണ് ഇത്തിഫാഖ് ആദ്യ ഗോൾ നേടിയത്. നാൽപ്പത്തിയൊന്നാം മിനിറ്റിൽ റോബിൻ ക്യുയാസിൻ രണ്ടാം ഗോളും നേടി. എഴുപത്തിയൊന്നാം മിനിറ്റിൽ ഹാറൂൺ കമാറ ഇത്തിഹാദിനായി ആദ്യ ഗോൾ നേടി. 82-ാം മിനിറ്റിൽ സിയാദ് അൽ സഹേഫി ഇത്തിഹാദിന്റെ രണ്ടാം ഗോൾ നേടി. ഇത്തിഹാദ് വഴങ്ങിയ ആദ്യ ഗോൾ സെൽഫ് ഗോളായി പിറന്നതിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു സിയാദിന്റെ ഗോൾ. രണ്ടു മിനിറ്റിനകം ഹാറൂണ കമാറ ഇത്തിഹാദിനായി മൂന്നാം ഗോൾ നേടി.
 

Latest News