റദ്ദാക്കിയ വിമാനങ്ങള്‍ ഏഴായിരം കവിഞ്ഞു, യാത്രക്കാര്‍ പ്രതിസന്ധിയില്‍

ലണ്ടന്‍- കോവിഡ് കേസുകളുടെ വര്‍ധനവ് ജീവനക്കാരുടെ കുറവിന് കാരണമാകുന്നതിനാല്‍ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയത് പതിനായിരക്കണക്കിന് വിമാന യാത്രക്കാരെ വലച്ചു.

ഫ്‌ളൈറ്റ്അവെയര്‍ ഡാറ്റ ട്രാക്കിംഗ് വെബ്സൈറ്റ് അനുസരിച്ച് വെള്ളിയാഴ്ച മുതല്‍ ക്രിസ്മസ് വാരാന്ത്യത്തില്‍ 7,000-ലധികം ഫ്‌ളൈറ്റുകള്‍ ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.  ചൈനീസ്, യു.എസ് എയര്‍ലൈനുകളയാണ്  ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ജീവനക്കാര്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പല സര്‍വീസുകളും റദ്ദാക്കിയതെന്ന് കമ്പനികള്‍ പറയുന്നു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ.

 

 

Latest News