Sorry, you need to enable JavaScript to visit this website.

അതിവേഗ റെയിൽപാത; മുഷ്‌ക്ക് കാണിച്ചാൽ അംഗീകരിക്കില്ല- മുഖ്യമന്ത്രി 

കാസർകോട്- അതിവേഗ റെയിൽ പദ്ധതിക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യമായി മുഷ്‌ക്ക് കാണിച്ചാൽ അംഗീകരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ  പദ്ധതിക്കെതിരെ ആശയപരമായ അവ്യക്തത ഉള്ളവർക്ക് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കി കൊടുക്കാം. എന്നാൽ എൽ.ഡി.എഫിനെ പദ്ധതി നടപ്പിലാക്കാൻ വിടില്ല എന്ന് പറഞ്ഞാൽ വകവെക്കില്ല. പദ്ധതി യു.ഡി. എഫിന് വേണം. പക്ഷെ ഇപ്പോൾ വേണ്ട എന്നാണ് പറയുന്നത്. ഇതെവിടത്തെ ന്യായം. ഇപ്പോൾ വേണ്ടെങ്കിൽ പിന്നെപ്പോ..2016 മുതൽ പ്രതിപക്ഷം പറയുന്നത് കേട്ട് ഞങ്ങൾ മിണ്ടാതിരുന്ന എങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു. ഈ നാട്ടിലെ ഏതെങ്കിലും പദ്ധതി വരുമായിരുന്നോ. എന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിനെ ആവശ്യമാണെങ്കിൽ, ഭാവി കേരളത്തിന് ആവശ്യമാണെങ്കിൽ പദ്ധതി സർക്കാർ നടപ്പിലാക്കുക തന്നെ ചെയ്യും. കാസർകോട് നിന്ന് നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുന്ന വൻകിട പദ്ധതിയെ ആരെങ്കിലും ഈ കാലത്ത് എതിർക്കുമോ. സമയ നഷ്ടം കൊണ്ട് ഒരു മനുഷ്യന്റെ പ്രധാനഭാഗം  അനാവശ്യമായി കളയുന്ന ഏർപ്പാട് അതിവേഗ റെയിൽ വരുന്നതോടെ ഇല്ലാതാകും എന്ന് ഓർക്കണം. ഇതുപോലെ എതിർപ്പുണ്ടായിരുന്ന ദേശീയപാത വികസനവും ഗെയിൽ പദ്ധതിയും യാഥാർഥ്യം ആയില്ലേ. ജനങ്ങളുടെ എതിർപ്പിൽ ന്യായം ഉണ്ടെങ്കിൽ ജനകീയ  സർക്കാർ എന്ന നിലയിൽ അവരുടെ കൂടെ നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News