അങ്കിള്‍ എന്ന് വിളിച്ചതിന് 35 കാരന്‍ 18 കാരിയെ മര്‍ദിച്ചു

ഡെറാഡൂണ്‍- അങ്കിള്‍ എന്ന് വിളിച്ചതിന് 35 കാരന്‍ പതിനെട്ടുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗര്‍ ജില്ലയിലാണ് സംഭവം. മോഹിത് കുമാര്‍ (35) എന്ന കച്ചവടക്കാരന്‍ നിഷ അഹമ്മദ് എന്ന പെണ്‍കുട്ടിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.

ഈ മാസം 19ന് മോഹിത്തിന്റെ കടയില്‍നിന്നും നിഷ ഒരു ബാഡ്മിന്റണ്‍ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിന് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് മാറ്റിവാങ്ങുന്നതിനായി പെണ്‍കുട്ടി കടയില്‍ എത്തി. 'അങ്കിള്‍' എന്ന് അഭിസംബോധന ചെയ്തതില്‍ കുപിതനായ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കടയുടമയ്‌ക്കെതിരെ കേസെടുത്തു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News