Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം വ്യക്തമാക്കുന്ന ദിലീപിന്റെ സംഭാഷണം പുറത്ത്

കൊച്ചി- നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനുള്ള പങ്ക് വ്യക്തമാക്കുന്ന ശബ്ദരേഖകൾ പുറത്തുവിട്ട് സംവിധായകൻ പി. ബാലചന്ദ്രകുമാർ. കേസിലെ എട്ടാം പ്രതിയായ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ 2017 നവംബർ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയിൽ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാൻ ശ്രമിച്ചെന്ന് തുറന്നുപറയുന്നതിന്റെയും ശബ്ദരേഖയാണ് ഡിജിറ്റൽ തെളിവുകളിലുള്ളത്. ദിലീപിന്റെ മുൻ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ തന്റെ ഫോണിൽ റെക്കോർഡ് ചെയ്തതാണ് ഈ സംഭാഷണങ്ങൾ. 
കേസിൽ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ദിലീപ് സംഭാഷണത്തിനിടെ പറയുന്നു. 'ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു'- ഉറ്റ സുഹൃത്തായ ബൈജു എന്നയാളോട് ദിലീപ് പറയുന്നു. ഇതെല്ലാം മറച്ചുവയ്ക്കാൻ പൾസർ സുനിക്ക് ഒന്നരക്കോടി രൂപ വരെ നൽകാൻ താൻ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നുണ്ട്. 'ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ അവന് കൊടുക്കുമായിരുന്നു' എന്ന് ദിലീപ് പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരൻ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. മറ്റൊരു ശബ്ദരേഖയിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ സുരാജ് പൾസർ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്. 'കൈയ്യിൽ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവിൽ ഇല്ലാതെ ദിലീപിന്റെ ചെലവിൽ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ' എന്നാണ് സംഭാഷണത്തിൽ പറയുന്നത്. ഇതിനിടെ 'ദിലീപ് ക്രൈംചെയ്താൽ കണ്ടുപിടിക്കാൻ പാടാണെന്ന്' ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും കൂട്ടത്തിലുണ്ട്. കേസിൽ 84 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളിൽ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകൾ പുറത്തുവിട്ട ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങൾക്ക് താൻ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിനെതിരെ നവംബർ 25 ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രകുമാർ ഈ ശബ്ദരേഖകൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്. 


 

Latest News